Advertisement

തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടു; എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ പാർട്ടിയിൽ നിന്നു പുറത്ത്

October 7, 2020
Google News 2 minutes Read
jayan puthenpurkkal suspended ncp

എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കലിനെ പാർട്ടിയിൽ നിന്നു സസ്പൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് ടിപി പിതാംബരൻ അറിയിച്ചു. തട്ടിപ്പ് കേസിൽ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കലിന് ഒരുവർഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് ജയൻ പുത്തൻപുരയ്ക്കലിനെ സംഘടനയിൽ നിന്നും പുറത്താക്കിയത്. ബാങ്കിൽ തൊഴിൽ വാഗ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

Read Also : സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

കളമശേരി സ്വദേശി സച്ചിദാനന്ദൻ നൽകിയ പരാതിയിലാണ് കോടതി നടപടി. സച്ചിദാനന്ദന്റെ മകന് ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ധാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. 2013 നവംബറിൽ യുപിഎ സർക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. അന്ന് യുപിഎ സർക്കാരിൽ ഘടക കക്ഷിയായിരുന്നു എൻസിപി. മൂന്നു ഘട്ടങ്ങളിലായി ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു.

ഇതിന് മുൻപും നിരവധി സാമ്പത്തിക തട്ടിപ്പ് പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഇത്തവണ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറാക്കാൻ എൻസിപി നേതൃത്വം എൽഡിഎഫിന് കത്ത് നൽകിയെങ്കിലും നിയമനം നീണ്ടു പോവുകയായിരുന്നു. 2016ൽ പാലരിവട്ടം പൊലീസ് നിരവധിയാളുകളുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് 23 ദിവസം ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. അന്ന് സംഘടനയിൽ നിന്നും പുറത്താക്കിയെങ്കിലും പിന്നിട് പിതാംബരൻ മാസ്റ്റർ ഇടപെട്ട് തിരികെ സംഘടനയിൽ എത്തിക്കുകയായിരുന്നു.

Story Highlights state general secretary jayan puthenpurkkal suspended from ncp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here