സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ്. ഒക്ടോബര്‍ ഒന്‍പതിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എം. ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.

ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. എം. ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്‌നാ സുരേഷ് എട്ടുതവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top