കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ്

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ಆತ್ಮೀಯರೆ
— Pralhad Joshi (@JoshiPralhad) October 7, 2020
ಕೋವಿಡ್ ಪರೀಕ್ಷೆಯಲ್ಲಿ ನನಗೆ ಸೋಂಕು ದೃಢಪಟ್ಟಿದೆ. ಯಾವುದೇ ರೋಗ ಲಕ್ಷಣಗಳು ಇರುವದಿಲ್ಲ. ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ಆಗಿದ್ದೇನೆ.
I have tested positive for #COVID19 . As I am asymptomatic, as per doctor's advise I am in home quarantine.
രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ കര്‍ണാടകത്തില്‍ നിന്ന് തന്നെയുള്ള റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights – Union Minister Pralhad Joshi tests COVID positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here