Advertisement

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണായക യോഗം ഇന്ന്

October 8, 2020
1 minute Read
bar opening decision today

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണായക യോഗം ഇന്ന്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും ബെവ്കോ എംഡിയും പങ്കെടുക്കും.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

ബാറുകൾ തുറക്കാനുള്ള ശുപാർശയടങ്ങിയ ഫയൽ, എക്സൈസ് കമ്മീഷ്ണർ, മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുവെന്ന വിവരം എക്സൈസ് വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു.

ഇതെല്ലാം പരിഗണിച്ചാണ് ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി  യോഗം വിളിച്ചത്.

Story Highlights bar opening decision today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top