കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 688 പേര്‍ക്ക്

Covid 19 Latest Updates In Calicut

കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 649 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

ജില്ലയില്‍ കോഴിക്കോട് കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 211 പേര്‍ക്ക് കോഴിക്കോട് നഗരത്തില്‍ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. ഇന്ന് രോഗം ബാധിച്ചവരില്‍ 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

അതേസമയം ഇന്നലെ കോഴിക്കോട് ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1576 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

Story highlights: Covid 19 Latest Updates In Calicut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top