തിരുവനന്തപുരത്ത് നാല് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍

Ganja seized from Trivandrum

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ആറ്റിങ്ങല്‍ നഗരൂരില്‍ നാല് കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നഗരൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നാല് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്ന് കിലോ ഹാഷിഷ് ഓയിലും നൂറു കിലോ കഞ്ചാവുമാണ് പ്രതികള്‍ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്. ലഹരിമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആലംകോട് സ്വദേശി റിയാസ്, ജസീം ത്യശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചായിരുന്നു ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്. ആറ്റിങ്ങലിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ തെക്കന്‍ ജില്ലകളില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്.

Story highlights: Ganja seized from Trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top