സംസ്ഥാനത്തെ ക്വാറികളിൽ വിജിലൻസ് പരിശോധന

vigilance inspection kerala quarry

സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന.അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് പരിശോധന.

ക്വാറികളിൽ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ക്വാറികളിലെ രേഖകളടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. പരിശോധനകളുടെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 15 ലോറികൾ പിടികൂടി.

പാസ് ഇല്ലാത്തതിനും, അമിതഭാരം കയറ്റിയതിനുമാണ് ലോറികൾ പിടികൂടിയത്.

Story Highlights vigilance inspection kerala quarry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top