Advertisement

എറണാകുളത്ത് 911 പേർക്ക് കൊവിഡ് ബാധ; 753 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

October 9, 2020
Google News 1 minute Read
ernakulam covid update today

എറണാകുളം ജില്ലയിൽ ഇന്ന് 911 പേർക്ക് രോഗം സ്ഥിരീകരിച്ചു. 753 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 118 പേരുടെ ഉറവിടം വ്യക്തമല്ല. 20 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 20 പേർ ഇതരസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് 458 പേർ രോഗ മുക്തി നേടി.

ഇന്ന് 2277 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1994 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29777 ആണ്. ഇതിൽ 27968 പേർ വീടുകളിലും 132 പേർ കൊവിഡ് കെയർ സെന്ററുകളിലും 1677 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 275 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 437 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12409 ആണ്.

Read Also : ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 25 കൊവിഡ് മരണങ്ങൾ

ഇന്ന് 2277 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1994 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29777 ആണ്. ഇതിൽ 27968 പേർ വീടുകളിലും 132 പേർ കൊവിഡ് കെയർ സെന്ററുകളിലും 1677 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 275 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 437 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12409 ആണ്.

Story Highlights ernakulam covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here