Advertisement

മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്റർ അന്തരിച്ചു

October 9, 2020
Google News 1 minute Read

നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവുമായ ടി. പീറ്റർ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഇന്നു വൈകുന്നേരം ഹൃദയസ്തംഭനമുണ്ടായി. കഴിഞ്ഞ 35 വർഷമായി നിരവധി മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. വിദേശകപ്പലുകൾക്ക് തീരക്കടലിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായി. ആദിവാസി സമരമുൾപ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം വേളി സ്വദേശിയാണ്.

Story Highlights Fisherman leader, T Peter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here