Advertisement

കാർഷിക നിയമങ്ങൾക്കെതിരെ ഇന്നും പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്

October 9, 2020
Google News 2 minutes Read

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ ഇന്നും കർഷക പ്രക്ഷോഭം തുടരും. ഹരിയാനയിലെ സിർസയിൽ പൊലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകിട്ട് നാല് മുതൽ ആറ് മണി വരെ ബന്ദ് നടത്താനാണ് കർഷകരുടെ തീരുമാനം. ട്രെയിൻ തടയൽ സമരവും തുടരും. ഒരാഴ്ചയ്ക്കകം നിയമസഭ വിളിച്ചുകൂട്ടി കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് കർഷക സംഘടനകൾ പഞ്ചാബ് മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്.

Story Highlights Farmers’ agitation continues in Punjab against agricultural laws; Two-hour bandh in Punjab today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here