Advertisement

തൃശൂർ ജില്ലയിൽ 755 പേർക്ക് കൂടി കൊവിഡ്; 860 പേർക്ക് രോഗമുക്തി

October 9, 2020
Google News 1 minute Read
thrissur covid update today

തൃശൂർ ജില്ലയിൽ 755 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 860 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8235 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19910 ആണ്. അസുഖബാധിതരായ 11519 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

Read Also : എറണാകുളത്ത് 911 പേർക്ക് കൊവിഡ് ബാധ; 753 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ജില്ലയിൽ സമ്പർക്കം വഴി 749 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രണ്ട് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർക്കും വിദേശത്ത് നിന്ന് ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

566 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 306 പേർ ആശുപത്രിയിലും 260 പേർ വീടുകളിലുമാണ്. വെളളിയാഴ്ച 3034 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3617 സാമ്പിളുകളാണ് വെളളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 185872 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here