ഐപിഎൽ മാച്ച് 24: കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

IPL kkr kxip toss

ഐപിഎൽ 13ആം സീസണിലെ 24ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റവുമായാണ് ഇറങ്ങുക. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള പഞ്ചാബിന് ഈ കളി പരാജയപ്പെട്ടാൽ അവസാന നാലിൽ എത്തുക ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും ഈ കളി ജയിക്കുകയാവും പഞ്ചാബിൻ്റെ ലക്ഷ്യം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ടീം എന്ന നിലയിൽ ഒത്തിണക്കം കാണിക്കുന്നുണ്ട്. ക്യാപ്റ്റൻ ദിനേശ് കാർത്തികിൻ്റെ പ്രകടനം ആശങ്കപ്പെടുത്തുന്നതാണെങ്കിലും അതിനെ മറ്റുള്ളവർ മറികടക്കുന്നുണ്ട്. വ്യക്തിഗത പ്രകടനങ്ങൾ കാര്യമായി കാണാൻ കഴിയുന്നില്ലെങ്കിലും ഓരോ മത്സരത്തിലും ഓരോരുത്തർ ടീമിൻ്റെ രക്ഷകരാവുന്നുണ്ട്. അതുകൊണ്ട് തന്നെ കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. കൊൽക്കത്തയിൽ യുവ പേസർ ശിവം മവിക്ക് പകരം ഇന്ന് പ്രസിദ്ധ് കൃഷ്ണ ടീമിലെത്തി.

പഞ്ചാബ് നിരയിൽ വ്യക്തിഗത പ്രകടനങ്ങൾ ഉണ്ടെങ്കിലും ടീം എന്ന നിലയിൽ ഒത്തിണക്കമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ പഞ്ചാബിൻ്റെ രണ്ട് ഓപ്പണർമാരും ഉൾപ്പെട്ടിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് മുഹമ്മദ് ഷമിയും ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ് ഗെയിലിനെ ഇനിയും പരീക്ഷിക്കാതെ തുടർച്ചയായി പരാജയപ്പെടുന്ന ഗ്ലെൻ മാക്സ്‌വെലിൽ പ്രതീക്ഷ അർപ്പിക്കുന്ന ടീം മാനേജ്മെൻ്റ് ടീമിനെ വീണ്ടും സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയാണ്. പഞ്ചാബ് നിരയിൽ ഷെൽഡൻ കോട്രലിനു പകരം ക്രിസ് ജോർഡൻ ടീമിലെത്തി.

Story Highlights kolkata knight riders vs kings xi punjab toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top