Advertisement

തീയറ്ററുകൾ തുറന്നാൽ ആദ്യം എത്തുക പിഎം നരേന്ദ്രമോദി; ഒക്ടോബർ 15ന് റീ-റിലീസ്

October 10, 2020
Google News 4 minutes Read
Narendra Modi Biopic theatre

ലോക്ക്ഡൗണിനു ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസാവുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്ക് ‘പിഎം നരേന്ദ്രമോദി’. വിവേക് ഒബ്റോയ് നായകനായി അഭിനയിച്ച ചിത്രം ഒക്ടോബർ 15ന് റീ-റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ മെയിലാണ് സിനിമ ആദ്യമായി തീയറ്ററുകളിൽ എത്തിയത്.

Read Also : ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിയ്ക്കും

“ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 തെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെട്ടതാണ്. തീയറ്റ്രുകൾ തുറക്കുമ്പോൾ ഇന്നത്തെ കാലത്ത് ഏറ്റവുമധികം പ്രചോദിപ്പിക്കപ്പെടുന്ന നേതാവിൻ്റെ ജീവിതം കാണുന്നതിനെക്കാൾ മികച്ചതായി മറ്റെന്തുണ്ട്? ഈ ചരിത്ര മുഹൂർത്തതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചില രാഷ്ട്രീയ അജണ്ടകളാൽ, സിനിമ ആദ്യം റിലീസായപ്പോൾ പലർക്കും ചിത്രം കാണാൻ കഴിഞ്ഞില്ല. സിനിമ തീയറ്ററുകളിൽ ആളെ കൂട്ടുമെന്നും പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ഞങ്ങൾ കരുതുന്നു.”- സിനിമാനിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.

https://www.instagram.com/p/CGJmMXEp5RZ/?utm_source=ig_embed

മെയ് 23നാണ് ചിത്രം ലോകവ്യാപകമായി റിലീസായത്. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 23 ഭാഷകളിൽ പുറത്തിറങ്ങിയ സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

Story Highlights PM Narendra Modi Biopic To Be The First Film To Re-Release In Cinemas After Lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here