Advertisement

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്‌ ; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

October 10, 2020
Google News 3 minutes Read

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. നവരാത്രി ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ചെന്നൈയിൽ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 70 ആയി ഉയർന്നു.

മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി. മഹാരാഷ്ട്രയിൽ 12,134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 15,06,018 ആയി. 302 പേർ കൂടി മരിച്ചതോടെ ആകെ മരണം 39,732 ആയി ഉയർന്നു. മുംബൈയിൽ 2287 പുതിയ കേസുകളും 47 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതർ 225,048ഉം, മരണം 9,340ഉം ആയി. കർണാടകയിൽ 24 മണിക്കൂറിനിടെ 10,913 പോസിറ്റീവ് കേസുകളും, 114 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകൾ 690,269. ആകെ മരണം 9789. തമിഴ്‌നാട്ടിൽ 5185 പുതിയ കേസുകളും 68 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ 5145 പുതിയ കേസുകളും 31 മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 3249ഉം, ഒഡിഷയിൽ 2697ഉം, ഡൽഹിയിൽ 2860ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights The number of covid victims in the country has reached 70 lakh; In Maharashtra, the number of cases has crossed 15 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here