ഹത്‌റാസ് കേസിൽ അന്വേഷണം ആരംഭിച്ച് സിബിഐ

ഉത്തർപ്രദേശിലെ ഹത്‌റാസിൽ 19 വയസുള്ള ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നാണ് സിബിഐ കേസ് എറ്റെടുത്തത്. കേന്ദ്ര സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ വീണ്ടും രജിസ്റ്റർ ചെയ്ത് സിബിഐ തുടക്കം കുറിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ സംഘം ഹത്‌റാസിലെത്തും. കേസിൽ ഉത്തർപ്രദേശ് പൊലീസിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
അതേസമയം വീട്ടുകാരുടെ സമ്മതപ്രകാരമല്ലാതെ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച കേസ് അലഹാബാദ് കോടതി നാളെ പരിഗണിക്കും. പെൺകുട്ടിയുടെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നിരവധി പേർ എത്തി.
Read Also : ഹത്‌റാസ് കൂട്ടബലാത്സംഗ കേസ് സിബിഐ ഏറ്റെടുത്തു
കൂടാതെ മലയാളി മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സമർപ്പിച്ച ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും. ഇ ഡി മാധ്യമപ്രവർത്തകനെ ചോദ്യം നാളെ ചോദ്യം ചെയ്യുന്നുണ്ട്.
പെൺകുട്ടിയുടെ ബന്ധുവെന്ന് മൂന്ന് ദിവസം വീട്ടിൽ തങ്ങിയ ഡോ രാജ്കുമാരി ബൻസാലിന് എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് നക്‌സൽ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇടത് നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ കുടുംബത്തിനായി സംസാരിച്ചത് ഇവരായിരുന്നു.
കഴിഞ്ഞ മാസം പതിനാലാം തീയതിയായിരുന്നു ഹത്‌റാസിലെ 19 വയസുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫദർജംഗ് ആശുപത്രിയിൽ പെൺകുട്ടി മരണപ്പെട്ടു. പെൺകുട്ടിയെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച പൊലീസിന്റെ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ അന്വേഷണം അടക്കം സിബിഐ വീണ്ടും നടത്തും.
Story Highlights – hathras gang rape, cbi probe started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here