ഹത്‌റാസ് കൂട്ടബലാത്സംഗ കേസ് സിബിഐ ഏറ്റെടുത്തു

hathras gang rape

ഉത്തർപ്രദേശിലെ ഹത്‌റാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് ഏറ്റെടുത്ത് സിബിഐ. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം പുല്ല് പറക്കാൻ പോയ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഉന്നത ജാതിയിൽ പെട്ട നാല് പേരായിരുന്നു സംഭവത്തിന് പിന്നിൽ. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പൊലീസ് കാണിച്ചിരുന്ന അലംഭാവം ആദ്യം മുതൽക്കേ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു.

Read Also : ഹത്‌റാസ് കേസ്; പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും

പിന്നീട് സെപ്തംബർ 29ന് പെൺകുട്ടി ഡൽഹിയിലെ സഫ്ദർദംഗ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് പൊലീസ് ബന്ധുക്കളുടെ സമ്മതമില്ലാതെ കത്തിച്ചിരുന്നു. ഇതും വിവാദങ്ങൾക്ക് ഇടയാക്കി. പിന്നീട് പ്രതിപക്ഷ നേതാക്കൾ പെൺകുട്ടിയുടെ വീട്ടിലേക്ക് ചെല്ലുന്നതും അധികൃതർ തടഞ്ഞിരുന്നു. കൂടാതെ തങ്ങൾക്ക് അവിടെയുള്ള അധികാരികളിൽ നിന്ന് തന്നെ ഭീഷണിയുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തി.

സംഭവം ദേശീയതലത്തിൽ വിവാദമായതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസിൽ സിബിഐ അന്വേഷണത്തിന് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിന് തുടർച്ചയായാണ് കേസ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. കേസ് പ്രത്യേക അന്വേഷണ സംഘമായിരുന്നു അന്വേഷിച്ച് കൊണ്ടിരുന്നത്.

Story Highlights hathras rape case, cbi probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top