Advertisement

ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

October 11, 2020
Google News 1 minute Read
india covid cases crossed 70 lakhs

ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 70,53,807 ആയി.

24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,08,334 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,67,496 ആണ്.

ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 60,77,977 ആണ്.

ജോൺ ഹോപ്കിൻസ് ഡേറ്റ പ്രകാരം ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. മരണനിരക്കിന്റെ കണക്കെടുത്താൽ ഇന്ത്യ മൂന്നാമതാണ്. പട്ടികയിൽ ആദ്യം അമേരിക്കയും, രണ്ടാമത് ബ്രസീലുമാണ്.

Story Highlights india covid cases crossed 70 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here