കോഴിക്കോട്ട് കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് മാസങ്ങളായി ശമ്പളമില്ല

കോഴിക്കോട് ജില്ലയിൽ കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ചവർക്ക് മാസങ്ങളായി ശമ്പളമില്ല. ചാത്തമംഗലം പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിൽ മാത്രം പത്തിലേറെ ആരോഗ്യ പ്രവർത്തകരാണ് മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തിൽ കഴിയുന്നത്. മൂന്ന് മാസത്തിലേറെയായി ശമ്പളം കിട്ടിയില്ലെങ്കിലും ഇവർ കൊവിഡ് ഡ്യൂട്ടി തുടരുകയാണ്.
Read Also : എറണാകുളത്ത് 1201 പേർക്ക് കൊവിഡ്; 20 ആരോഗ്യ പ്രവർത്തകർക്കും രോഗം
കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ രോഗബാധിതരെ നേരിട്ട് പരിചരിക്കുന്ന ഡ്യൂട്ടിയിൽ ഉള്ളവരാണ് ഈ അവഗണന അനുഭവിക്കുന്നത്. അതേസമയം പഞ്ചായത്ത് ആണ് ശമ്പളം നൽകേണ്ടത് എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും വിവരം.
ഇതേക്കുറിച്ച് കൊവിഡ് താത്കാലിക ജീവനക്കാരുടെ നിയമന ചുമതയുള്ള എൻഎച്ച്എം ഡിപിഎം പ്രതികരിച്ചത് ശമ്പളം നൽകേണ്ടത് ചാത്തമംഗലം പഞ്ചായത്താണ് എന്നാണ്. പഞ്ചായത്ത് അധികൃതരുടെ അനസ്ഥയാണ് ശമ്പളം നൽകാത്തതിന്റെ കാരണമെന്നാണ് റിപ്പോർട്ട്.
Story Highlights – covid, coronavirus, health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here