ഫ്രഞ്ച് ഓപ്പൺ കിരീടം വീണ്ടും റഫേൽ നദാലിന്

rafael nadal

ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയിൻ താരം റഫേൽ നദാലിന്. ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് തോൽപ്പിച്ചു. ലോക ഒന്നാം നമ്പർ താരമാണ് ജോക്കോവിച്ച്.

ഈ നേട്ടത്തോടെ റഫേൽ നദാൽ റോജർ ഫെഡറർക്കൊപ്പമെത്തി. റഫേൽ നദാലിന്റെ 20ാം ഗ്രാൻഡ് സ്ലാം നേട്ടമാണിത്. 13ാം തവണയാണ് താരം ഫ്രഞ്ച് ഓപ്പൺ നേടുന്നത്. തുടർച്ചയായ നദാലിന്റെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. റഫേലിന്റെ വിജയം നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്‌കോർ: 6-0,6-2,7-5.

ഏകപക്ഷീയമായ ഫൈനൽ രണ്ട് മണിക്കൂർ 43 മിനിറ്റ് നീണ്ടുനിന്നു. ഓപ്പണിംഗ് സെറ്റിലും രണ്ടാം സെറ്റിലും നദാൽ തന്റെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ കളിമൺ കോർട്ടിലെ മാന്ത്രികൻ താൻ തന്നെയെന്ന് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് നദാൽ.

Story Highlights rafael nadal, french open singles

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top