Advertisement

ഇടുക്കി ചിന്നക്കനാലിലെ വൻകിട കൈയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി റവന്യൂ വകുപ്പ്

October 11, 2020
Google News 2 minutes Read

ഇടുക്കി ചിന്നക്കനാലിൽ വെള്ളുക്കുന്നേൽ കുടുംബം വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമിയുടെ തിരിച്ചു പിടിച്ചു റവന്യു വകുപ്പ്. കാലിപ്സോ ക്യാംപ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വ്യാജ രേഖ നിർമിച്ച് പട്ടയമുണ്ടാക്കി വെള്ളുക്കുന്നേൽ കുടുംബം കൈവശപ്പെടുത്തിയിരുന്നത്. സർവ്വേ ഉദ്യോഗസ്ഥരുടെ സഹാത്തോടെയാണ് അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയത് .

ചിന്നക്കനാലിലെ വൻകിട കൈയ്യേറ്റങ്ങൾക്കെതിരേ കർശന നടപടിയുമായാണ് റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളുക്കുന്നേൽ ജിമ്മി സ്‌കറിയ എന്ന വ്യവസായി വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയുടെ തണ്ടപ്പേർ അവകാശം ദേവികുളം ആർഡിഒ റദ്ദാക്കിയിരുന്നു. 3.6501 ഹെക്ടർ സ്ഥലമാണ് അനധികൃതമായി കൈവശപ്പെടുത്തിയത്. കൈയ്യേറ്റഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ഇന്ന് ആരംഭിച്ചത്.


പ്രത്യേക സർവ്വേ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പട്ടയം വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് റവന്യൂ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സർക്കാർ ഭൂമിയും നിർമാണങ്ങളും ഏറ്റെടുത്ത് ബോർഡ് സ്ഥാപിക്കുന്നതിനും ഉടുംബൻചോല തഹസിൽദാർക്ക് നിർദേശവും നൽകി.

ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനൊപ്പം കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത താലൂക്ക് സർവ്വേയർ എംഎസ് അനൂപിനെതിരേ അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു. പ്രത്യേക നിർദേശമോ ഉത്തരവുകളോ ഇല്ലാതെയാണ് കൈയ്യേറ്റ ഭൂമിയുടെ സ്‌കെച്ച് തയാറാക്കി നൽകിയതെന്ന് കണ്ടെത്തിയതായും സബ് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights Revenue Department takes stern action against large scale encroachments in Idukki Chinnakanal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here