എം ശിവശങ്കറെ കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. കോൺസുൽ ജനറലുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അന്ന് മുതൽ ശിവശങ്കറുമായി ബന്ധമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കുന്നു.
ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിർണായക മൊഴി. ഇതിൽ കോൺസുലേറ്റുമായി ശിവശങ്കറിനുള്ള ബന്ധം സ്വപ്ന വിശദീകരിക്കുന്നത് ഇങ്ങനെ. കോൺസുലേറ്റ് കാര്യങ്ങളിൽ ബന്ധപ്പെടാൻ ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയാണ്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കോൺസുൽ ജനറലും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നടപടി. 2017 ലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ശിവശങ്കറും താനും പരസ്പരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
അതേസമയം, സ്വകാര്യ കൂടിക്കാഴ്ചയിൽ ശിവശങ്കറെ ഇത്തരം കാര്യങ്ങൾക്കായി നിയോഗിച്ചതിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നുണ്ട്. സ്‌പേസ് പാർക്ക് നിയമനമടക്കമുള്ള സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. വിവിധ അന്വേഷണ ഏജൻസികളും സ്വപ്ന എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി ശേഖരിച്ചിട്ടുണ്ട്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം വഷളാകാത്ത തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് വിവിധ ഏജൻസികൾക്കുള്ള നിർദേശം.
Story Highlights – Swapna Suresh says M Sivasankare was appointed by the Chief Minister for matters with the consulate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here