Advertisement

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി

November 14, 2024
Google News 2 minutes Read
swapna

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി. സച്ചിൻ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യത്തെ പ്രോസിക്യൂഷനും എതിർത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിൻ ഹർജി നൽകിയത്.സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതിൽ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിൻ്റെ മൊഴി കോടതി രേഖപ്പെടുത്തും.

Read Also: സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ

സ്‌പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോൻമെന്‍റ് പൊലീസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയാണ് സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ സ്വപ്ന സുരേഷ് മാത്രമാണ് പ്രതി.

Story Highlights : Fake degree case of Swapna Suresh; Second accused Sachin Das apologized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here