തൃശൂർ അന്തിക്കാട് കൊലപാതകം: മൂന്ന് പേർ പിടിയിൽ

തൃശൂർ അന്തിക്കാട് കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗും മറ്റ് രണ്ട് പേരുമാണ് പിടിയിലായത്. കൊലപാതക സംഘത്തിന്റെ കാറും, ബൈക്കും കൊച്ചി പനങ്ങാട് കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിൽ കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. നിധിലിനെ പിന്തുടർന്ന അക്രമി സംഘം വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനിടെ സംഘത്തിലുൾപ്പെട്ട സനലിന് പരുക്കേറ്റതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതറിഞ്ഞെത്തിയ അന്വേഷണ സംഘം സനലിനെ പിടികൂടി. അഞ്ച് പേരാണ് അക്രമി സംഘത്തിലുള്ളത് എന്നാണ് റിപ്പോർട്ട്.
Story Highlights – anthikkad murder three taken in custody
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.