ഐ.പി.എൽ വാതുവയ്പ് സംഘങ്ങൾക്കായി വ്യാപക റെയ്ഡ്; ആറ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ പിടിയിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് വാതുവയ്പ് സംഘങ്ങൾക്കായി രാജ്യ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ നിരവധി പേർ പിടിയിലായി. പ്രധാന നഗരങ്ങളിൽ റെയ്ഡ് പുരേഗമിക്കുകയാണ്.

വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങൾക്ക് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡിഐജിയാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിൽ നടന്ന റെയ്ഡിൽ എട്ട് പേരാണ് അറസ്റ്റിലായത്. ഹൈദരാബാദിൽ നിന്ന് ഏഴ് പേരെയും പൊലീസ് പിടികൂടി. ഹൈദരാബാദിന് പുറമേ ഡൽഹി, ജയ്പൂർ, നാഗ്പൂർ എന്നിവിടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

Read Also :ഐ.പി.എൽ വാതുവയ്പ് സംഘത്തിലെ എട്ട് പേർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ എട്ട് പേർ അറസ്റ്റിലായിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഇൻഡോർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. ദോഹയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ടാണ് സംഘം വാതുവയ്പ് നടത്തിയത്. വാതുവയ്പിന് ഉപയോഗിച്ച പണവും മറ്റും പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

Story Highlights IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top