ഐ.പി.എൽ വാതുവയ്പ് സംഘത്തിലെ എട്ട് പേർ അറസ്റ്റിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരവുമായി ബന്ധപ്പെട്ട വാതുവയ്പ് സംഘത്തിലെ എട്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്. സൂരജ്, രാഹുൽ, നിലേഷ്, യോഗേഷ്, വിശാൽ, രാഹുൽ, സന്ദീപ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.

വാതുവയ്പുമായി ബന്ധപ്പെട്ട് ഇൻഡോർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ദോഹയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവയ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ്. എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും 8000 രൂപയും മൂന്നു ലക്ഷം രൂപ അക്കൗണ്ടിലും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഒക്ടോബർ അഞ്ചിന് വാതുവെപ്പ് സംഘത്തിലെ രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാസുദിയ ഏരിയയിലെ അപാർട്ട്‌മെൻറിൽ നിന്നാണ് ഇവരെ പിടികൂടിയത്. 9,500 രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

Story Highlights IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top