അമ്പിളിക്കല കൊവിഡ് സെന്ററിലെ മർദനം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ; ജീവനക്കാരെ സ്ഥലം മാറ്റി

തൃശൂർ അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്റെ മരണത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജയിലിൽ സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് നിർദേശം. അമ്പിളിക്കല കൊവിഡ് സെന്ററിൽ 17 കാരന് മർദനമേറ്റെന്ന പരാതിയിലും റിപ്പോർട് തേടിയിട്ടുണ്ട്.
അതേസമയം, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഉത്തരമേഖല ജയിൽ വകുപ്പ് ഡിഐജിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറി.
രണ്ട് ഉദ്യോഗസ്ഥരെ വിയൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ഒരാൾ അതിസുരക്ഷാ ജയിലിലും മറ്റൊരാളെ എറണാകുളം സബ് ജയിലിലുമാണ്. രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ മരണകാരണമാകുന്ന മർദ്ദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights – district collector sought report ambilikkala covid center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here