കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്തും

Application invited for Prelims and Mains Exam Training

കൊവിഡ് രോഗബാധ കാരണം നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ. പ്രവേശന പരീക്ഷ വീണ്ടും നടത്താൻ സുപ്രിംകോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് നിർദേശം നൽകി. ഈ മാസം 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കണം.

Read Also : ബാലുശേരി പൊലീസ് സ്റ്റേഷനിൽ മൂന്നു പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുൻപ് പരീക്ഷ എഴുതാൻ സാധിക്കാത്തവർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതി നിർദേശം. മുൻപ് പരീക്ഷ നടക്കുമ്പോൾ കൊവിഡ് ചികിത്സയിലായിരുന്നവർക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ ആയിരുന്നവർക്കും പരീക്ഷ എഴുതാൻ ഇത്തവണ അവസരം നൽകും. കഴിഞ്ഞ മാസം 14ന് ആയിരുന്നു കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തിയത്. ഫലപ്രഖ്യാപനം അടുത്തിരിക്കെയാണ് സുപ്രിംകോടതി നടപടി.

Story Highlights neet exam, covid, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top