Advertisement

ഇടിമിന്നലായി എബി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 195 റൺസ് വിജയലക്ഷ്യം

October 12, 2020
Google News 2 minutes Read
rcb kkr ipl innings

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആർസിബി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസ് എടുത്തത്. ബാംഗ്ലൂരിനായി 73 റൺസെടുത്ത എബി ഡിവില്ല്യേഴ്സ് ആണ് ടോപ്പ് സ്കോറർ. ആരോൺ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കൽ (32) എന്നിവരും ബാംഗ്ലൂരിനായി തിളങ്ങി.

Read Also : ഐപിഎൽ മാച്ച് 28: ബാംഗ്ലൂർ ബാറ്റ് ചെയ്യും; കൊക്കത്തയിൽ ടോം ബാന്റണ് അരങ്ങേറ്റം

ആർസിബിയ്ക്കായി ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫിഞ്ചും ദേവ്ദത്തും കാൽക്കുലേറ്റഡ് റിസ്കുകൾ എടുത്ത് സ്കോർബോർഡ് ചലിപ്പിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 67 റൺസാണ് കൂട്ടിച്ചേർത്തത്. ദേവ്ദത്ത് പടിക്കൽ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു, 23 പന്തുകളിൽ 32 റൺസെടുത്ത ദേവ്ദത്തിനെ ആന്ദ്രേ റസൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

ദേവ്ദത്ത് പുറത്തായതിനു പിന്നാലെ സ്കോറിംഗ് റേറ്റ് താഴ്ന്നു. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഫിഞ്ചും ഗംഭീരമായി പന്തെറിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാരും കൂടിച്ചേർന്നപ്പോൾ റൺ വരണ്ടു. ഒടുവിൽ ഫിഞ്ച് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ബൗൾഡായി. 37 പന്തിൽ 47 റൺസ് എടുത്താണ് ഫിഞ്ച് പുറത്തായത്.

Read Also : ഐപിഎൽ മാച്ച് 28: കരുത്തോടെ ബാംഗ്ലൂർ; തിരിച്ചടിക്കാൻ കൊൽക്കത്ത

വിരാട് കോലിയെ ക്രീസിൽ തന്നെ തളച്ചിടാൻ കൊൽക്കത്ത ബൗളർമാർക്ക് സാധിച്ചു. പ്രത്യേകിച്ച് യുവ പേസർ കമലേഷ് നഗർകൊടിയുടെ ബൗളിംഗ് ഗംഭീരമായിരുന്നു. എന്നാൽ ഡിവില്ല്യേഴ്സിനു മുന്നിൽ നഗർകൊടിക്ക് പിഴച്ചു. യുവതാരത്തിനെതിരെ രണ്ട് സിക്സറുകൾ പറത്തിയ ഡിവില്ല്യേഴ്സ് ആണ് ആർസിബി സ്കോറിനു ജീവൻ നൽകിയത്. കൂറ്റൻ ഷോട്ടുകൾ നിരന്തരം ഉതിർത്ത എബി വെറും 23 പന്തുകളിൽ ഫിഫ്റ്റി തികച്ചു. എബിയുടെ ബാറ്റിൽ നിന്ന് സിക്സറുകളും ബൗണ്ടറികളും പ്രവഹിക്കുമ്പോൾ മറുവശത്ത് നിന്ന് കാണുക മാത്രമായിരുന്നു കോലിയുടെ ജോലി.

ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ കോലി തൻ്റെ ഇന്നിംഗ്സിൻ്റെ 25ആം പന്തിലാണ് ആദ്യ ബൗണ്ടറി കണ്ടെത്തിയത്. 33 പന്തിൽ അഞ്ച് ബൗണ്ടറിയും 6 സിക്സറും സഹിതം 73 റൺസെടുത്ത ഡിവില്ല്യേഴ്സും 33 റൺസെടുത്ത കോലിയും പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് 47 പന്തിൽ 100 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

Story Highlights royal challengers bangalore vs kolkata knight riders first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here