നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആശ്വാസം; ബുധനാഴ്ച പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി

നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആശ്വാസ ഉത്തരവുമായി സുപ്രിംകോടതി. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വേണ്ടി ബുധനാഴ്ച പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

കൊവിഡ് ബാധിച്ചവർക്കും യാത്ര തടസപ്പെട്ടവർക്കും പരീക്ഷ എഴുതാം. ഒക്ടോബർ പതിനാറിന് ഫലം പ്രഖ്യാപിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് കഴിഞ്ഞ മാസം പരീക്ഷ നടന്നത്.

Story Highlights NEET Exam, Supreme court of India, Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top