മകനെ കോടാലി കൊണ്ട് പ്രഹരിച്ചത് പൊലീസിൽ പരാതിപ്പെട്ടു; 65കാരനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു: യുപിയിൽ വീണ്ടും ദളിത് പീഡനം

Uttar Pradesh Dalit urine

ഉത്തർപ്രദേശിൽ വീണ്ടും ദളിത് പീഡനം. ദളിതനായ 65കാരനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്നാണ് പരാതി. നേരത്തെ ഇവർ മകനെ കോടാലി കൊണ്ട് പ്രഹരിച്ചതായി പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മർദ്ദനം. സവർണ ജാതിയിൽ പെട്ട, സമൂഹത്തിൽ സ്വാധീനമുള്ളവരാണ് കൃത്യം ചെയ്തതെന്നും മുഖ്യപ്രതിയെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ലളിത്പൂരിലെ റോഡാ ഗ്രാമത്തിലാണ് സംഭവം. സോനു യാദവ് എന്നയാളാണ് കഴിഞ്ഞ ദിവസം മകനെ കോടാലി കൊണ്ട് പ്രഹരിച്ചത്. ഇതിൽ പരാതിപ്പെട്ട അമർ എന്ന ദളിതനോട് പരാതി പിൻവലിക്കാൻ സോനു ആവശ്യപ്പെട്ടു. എന്നാൽ അമർ ഇത് നിരസിച്ചു. ഇതിനു പിന്നാലെയാണ് സംഭവം. ഒരു കപ്പിൽ മൂത്രം നിറച്ച ശേഷം അത് കുടിക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന് അമർ പറയുന്നു. കുടിക്കാൻ വിസമ്മതിച്ചതോടെ വടി കൊണ്ട് തല്ലിയെന്നും അമർ പറഞ്ഞു.

Story Highlights Casteism in Uttar Pradesh: 65-year-old Dalit man assaulted, forced to drink urine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top