ഡോണൾഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഒക്ടോബർ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസിൽ തിരികെയെത്തി.
74 കാരനായ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്പെയിൻ റാലിക്കായി ഫ്‌ളോറിഡയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്. നേരത്തെ ക്ലീവ്‌ലാൻഡിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനായി എയർഫോഴ്‌സ് വൺ വിമാനത്തിൽ ഡോണൾഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്‌സും സഞ്ചരിച്ചിരുന്നു.
Story Highlights – donald trump covid negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here