Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടി കനി കുസൃതി; നടൻ സുരാജ്

October 13, 2020
3 minutes Read

50-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി കനി കുസൃതിയും നടനായി സുരാജ് വെഞ്ഞാറമൂടും തെരഞ്ഞെടുക്കപ്പെട്ടു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ബിരിയാണിയിലെ അഭിനയത്തിനാണ് കനി മികച്ച നടിയായത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ചിത്രം- വാസന്തി

മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശേരി (ജല്ലിക്കെട്ട്)

മികച്ച നവാഗത സംവിധായകൻ- രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച സ്വഭാവ നടൻ- ഫഹദ ഫാസിൽ

സ്വഭാവ നടി-സ്വാസിക

മികച്ച രണ്ടാമത്തെ ചിത്രം-കെഞ്ചിര

മികച്ച ഛായാഗ്രാഹകൻ-പ്രതാപ് പി നായർ

മികച്ച ഗായകൻ-നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)

മികച്ച ഗായിക-മധുശ്രീ നാരായണൻ (കോളാംബി)

സംഗീത സംവിധായകൻ-സുശിൻ ശ്യാം

മികച്ച ബാലതാരം (ആൺ)-വാസുദേവ് സജീഷ് മാരാർ

മികച്ച ബാലതാരം (പെൺ)- കാതറിൻ

പ്രത്യേക ജൂറി പരാമർശം (അഭിനയം)
നിവിൻ പോളി (മൂത്തോൻ)
അന്ന ബെൻ (ഹെലൻ)
പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ)
സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ)

മികച്ച കഥ- ഷാഹുൽ അലിയാർ (ചിത്രം വരി)

മികച്ച തിരക്കഥ- റഫീഖ്

മികച്ച കുട്ടികളുടെ ചിത്രം നാനി

Story Highlights Kani kusruti, Suraj venjaramoodu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top