ലൈഫ് മിഷൻ ക്രമക്കേട്; ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് അനിൽ അക്കര എംഎൽഎ

ലൈഫ് മിഷൻ ക്രമക്കേടിലെ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് അനിൽ അക്കര എം എൽഎ. സിബിഐ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കിയിട്ടില്ലെന്നും ഇടക്കാല സ്റ്റേ സർക്കാരിനേറ്റ തിരിച്ചടിയാണെന്നും അനിൽ അക്കര പറഞ്ഞു.

താൻ നൽകിയ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടു. വിദേശ സഹായ നിയന്ത്രണ നിമയ ചട്ടത്തിന്റെ ലംഘനം ഉണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തത. അഴിമതി ആരോപണത്തിൽ നിന്ന് സർക്കാർ മുക്തമായിട്ടില്ല. നിയമ പോരാട്ടം തുടരുമെന്നും അനിൽ അക്കര എംഎൽഎ തൃശൂരിൽ പറഞ്ഞു.

Story Highlights Life Mission Disorder; Anil Akkara MLA welcomes High Court verdict

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top