വീടുപണി പൂര്‍ത്തിയാകും മുന്‍പേ കരാറുകാരന്‍ പണം തട്ടി; ഇടുക്കിയില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ലൈഫ് പദ്ധതിയില്‍ വ്യാപക ക്രമക്കേട്

ഇടുക്കി ഉപ്പുതറയില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ലൈഫ് ഭവന പദ്ധതിയില്‍ വ്യാപക ക്രമക്കേട്. വീടുകളുടെ പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുഴുവന്‍ തുകയും തട്ടിയെന്നാണ് പരാതി. കണ്ണംപടി, വാക്കത്തി എന്നീ ആദിവാസി ഉന്നതികളിലെ ആളുകളാണ് വഞ്ചിക്കപ്പെട്ടത്. (financial fraud idukki upputhara life project)
ഉപ്പുതറ പഞ്ചായത്ത് ലൈഫ് മിഷനില്‍ ആദിവാസികള്‍ക്ക് അനുവദിച്ച 96 വീടുകളില്‍ 27 എണ്ണവും പണി പൂര്‍ത്തിയാക്കാതെ മുഴുവന്‍ തുകയും കരാറുകാര്‍ വാങ്ങിയെടുത്തു. 625,000 രൂപയാണ് വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ പണി ബാക്കി നില്‍ക്കയാണ് മുഴുവന്‍ തുകയും മാറിയെടുത്ത്.
Read Also: കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂര്‍:അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനം പുതിയ ഷോക്ക്
മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഇവിടെ പലവീടുകളുമുള്ളത്. ശുചിമുറിയില്‍ ക്ലോസറ്റില്ല, പ്ലംബിങ്, വയറിങ് ജോലികള്‍ പൂര്‍ണ്ണമല്ല. ജനലുകള്‍ വക്കാത്ത വീടുകളുമുണ്ട്. പൂര്‍ത്തിയായ വീടിന്റെ വാല്വേഷന്‍ എടുത്ത് അവസാന ബില്ല് നല്‍കേണ്ടത് അസി. എഞ്ചിനീയറും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുമാണ്. ഗുണഭോക്താക്കളായ ആദിവാസികള്‍ തന്നെയാണ് വീടുപണിയാനാവശ്യമായ സാധനസാമഗ്രികള്‍ ചുമന്ന് സ്ഥലത്ത് എത്തിച്ചതും.
Story Highlights : financial fraud idukki upputhara life project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here