തൃശൂർ റഫീഖ് വധക്കേസ്; സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

തൃശൂർ പഴയന്നൂർ കൊലപാതകത്തിൽ കൊല്ലപ്പെട്ട റഫീഖിന്റെ സുഹൃത്ത് ഫാസിലിനെ കേന്ദ്രീകരിച്ച് അന്വേഷണം. കാലിന് വെട്ടേറ്റ ഫാസിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

തൃശ്ശൂരിലെ തിരുവില്വാമല, അന്തിക്കാട് കൊലപാതകങ്ങളിൽ പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. തിരുവില്വാമല റഫീഖ് കൊലപാതകത്തിൽ റഫീഖിനൊപ്പം വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൃത്ത് ഫാസിലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പിടിയിലായ പാലക്കാട് സ്വദേശി ഷെബീർ അലിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. ഫാസിലിന്റെ കാമുകിയെ റഫീഖ് വിളിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഫാസിലിനെ ആശുപത്രിയിൽ വച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.

Story Highlights Murder, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top