അല്‍ഫോന്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് കണ്ണന്താനം ഇക്കാര്യം അറിയിച്ചത്. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും കൊവിഡ് നെഗറ്റീവ് ആണെന്നും അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.
അടുത്ത 14 ദിവസം ഞാന്‍ എന്റെ ലാപ്‌ടോപ്പിനൊപ്പമായിരിക്കും. ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഐഎഎസ് ബാച്ച്‌മേറ്റ്‌സുമായി ചേര്‍ന്ന് തയാറാക്കുന്ന പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അത് കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍ കൂടി തയാറാക്കാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights – Alphons Kannanthanam COVID test
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here