രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു

covid cases crossed 72 lakhs

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി. ആകെ മരണം 1,10,586 ആയി. 8,26,876 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 63,01,928 ആയി.

രാജ്യത്തെ 47 ശതമാനം കൊവിഡ് മരണങ്ങളും അറുപത് വയസിൽ കൂടുതൽ ഉള്ളവരുടേതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മഞ്ഞുകാലം വരുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിക്കുമെന്നും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Story Highlights covid cases crossed 72 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top