Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 350 പേര്‍ക്ക്

October 14, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 350 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 344 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 27 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 141 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5678 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 16487 പേര്‍ കൊവിഡ് ബാധിതരായി. 10789 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18079 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ: കോട്ടയം-41, ചങ്ങനാശേരി -38, അയ്മനം-37, ഈരാറ്റുപേട്ട-20, വാഴപ്പള്ളി-17, മാടപ്പള്ളി-14, ഏറ്റുമാനൂര്‍-10, ആര്‍പ്പൂക്കര, പുതുപ്പള്ളി, തലയാഴം-8, കുറിച്ചി, തൃക്കൊടിത്താനം, -7, മാഞ്ഞൂര്‍, പാലാ, പാമ്പാടി, പൂഞ്ഞാര്‍, അകലക്കുന്നം-6, അതിരമ്പുഴ, കാണക്കാരി, മീനച്ചില്‍, വിജയപുരം-5, അയര്‍ക്കുന്നം, ചിറക്കടവ്, നെടുംകുന്നം, പായിപ്പാട്, തലനാട് -4, എലിക്കുളം, കടപ്ലാമറ്റം, കടുത്തുരുത്തി, കങ്ങഴ, കാഞ്ഞിരപ്പള്ളി,മേലുകാവ്, ടിവി പുരം, തലയോലപ്പറമ്പ്, വെള്ളൂര്‍-3, കരൂര്‍, കറുകച്ചാല്‍, മണര്‍കാട്, മുളക്കുളം, ഞീഴൂര്‍, പള്ളിക്കത്തോട്, പനച്ചിക്കാട്, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, തലപ്പലം, വെച്ചൂര്‍-2, ഭരണങ്ങാനം, ചെമ്പ്, എരുമേലി, കടനാട്, കിടങ്ങൂര്‍, കൂരോപ്പട, കുറവിലങ്ങാട്, മണിമല, മറവന്തുരുത്ത്, നീണ്ടൂര്‍, പാറത്തോട്, തീക്കോയി, തിടനാട്, തിരുവാര്‍പ്പ്, വൈക്കം, വെള്ളാവൂര്‍,-1

Story Highlights covid confirmed 350 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here