Advertisement

ഐപിഎൽ മാച്ച് 30: ഡൽഹിക്ക് ബാറ്റിംഗ്; ഒരു മാറ്റം

October 14, 2020
Google News 2 minutes Read
dc rr ipl toss

ഐപിഎൽ 13ആം സീസണിലെ 30ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് വിജയിച്ച ഡൽഹി ക്യാപിറ്റൽസ് നായകൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി ക്യാപിറ്റൽസ് നിരയി, ഹർഷൽ പട്ടേലിനു പകരം തുഷാർ ദേശ്പാണ്ഡെ കളിക്കും. രാജസ്ഥാൻ നിരയിൽ മാറ്റമില്ല.

Read Also : ഐപിഎൽ മാച്ച് 30: വിജയവഴിയിൽ തിരിച്ചെത്താൻ ഡൽഹിയും ജയം തുടരാൻ രാജസ്ഥാനും

കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ച രാജസ്ഥാൻ ജയം തുടരാനാണ് ഇറങ്ങുക. അതേസമയം, കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ട ഡൽഹി വിജയവഴിയിൽ തിരിച്ചെത്താനാവും ഇന്ന് ഇറങ്ങുക.

ഋഷഭ് പന്ത് പരുക്കേറ്റ് പുറത്തായത് ഡൽഹിയുടെ താളം തെറ്റിച്ചിട്ടുണ്ട്. ഋഷഭ് പന്തിനു പകരം അലക്സ് കാരി ടീമിൽ എത്തുന്നതോടെ രണ്ട് ലോവർ ഓർഡർ ബാറ്റ്സ്മാന്മാരെയാണ് ഡൽഹിക്ക് നഷ്ടമാവുന്നത്. വിദേശ ക്വാട്ടയുടെ നിബന്ധന ഷിംറോൺ ഹെട്‌മെയറിനെയും പുറത്തിരുത്തുന്നത് ഡൽഹി ബാറ്റിംഗ് നിരയെ ദുർബലമാക്കുന്നുണ്ട്.

Read Also : ഇമ്രാൻ താഹിർ ഏറെ താമസിയാതെ കളിക്കും; ഇടക്കാല ട്രാൻസ്ഫറിനില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ ജയം പിടിച്ചുവാങ്ങിയത് രാജസ്ഥാൻ ക്യാമ്പിൽ ആകമാനം ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. ദുർബലമെന്ന് കരുതപ്പെട്ടിരുന്ന മിഡിൽ/ലോവർ ഓർഡറുകളിൽ തെവാട്ടിയ, റിയൻ പരഗ് എന്നിവർ നടത്തിയ പ്രകടനം മാനേജ്മെൻ്റിനു പ്രതീക്ഷയാണ്. സ്റ്റോക്സ് ഇന്നും ഓപ്പണിംഗിൽ തുടരുമെന്ന് സ്മിത്ത് അറിയിച്ചതു കൊണ്ട് തന്നെ ഉത്തപ്പയുടെ പ്രകടനം ചോദ്യചിഹ്നത്തിലാവും.

Story Highlights -delhi capitals rajasthan royals toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here