ഐപിഎൽ മാച്ച് 30: വിജയവഴിയിൽ തിരിച്ചെത്താൻ ഡൽഹിയും ജയം തുടരാൻ രാജസ്ഥാനും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 30ആം മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ച രാജസ്ഥാൻ ജയം തുടരാനാണ് ഇറങ്ങുക. അതേസമയം, കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ട ഡൽഹി വിജയവഴിയിൽ തിരിച്ചെത്താനാവും ഇന്ന് ഇറങ്ങുക.
Read Also : ഇമ്രാൻ താഹിർ ഏറെ താമസിയാതെ കളിക്കും; ഇടക്കാല ട്രാൻസ്ഫറിനില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
ഋഷഭ് പന്ത് പരുക്കേറ്റ് പുറത്തായത് ഡൽഹിയുടെ താളം തെറ്റിച്ചിട്ടുണ്ട്. ഋഷഭ് പന്തിനു പകരം അലക്സ് കാരി ടീമിൽ എത്തുന്നതോടെ രണ്ട് ലോവർ ഓർഡർ ബാറ്റ്സ്മാന്മാരെയാണ് ഡൽഹിക്ക് നഷ്ടമാവുന്നത്. വിദേശ ക്വാട്ടയുടെ നിബന്ധന ഷിംറോൺ ഹെട്‌മെയറിനെയും പുറത്തിരുത്തുന്നത് ഡൽഹി ബാറ്റിംഗ് നിരയെ ദുർബലമാക്കുന്നുണ്ട്. എങ്കിലും മറ്റ് വഴികൾ ഇല്ലാത്തതിനാൽ ഈ ടീം തന്നെ തുടരാനാണ് സാധ്യത.
Read Also : ഐപിഎൽ മിഡ് സീസൺ ട്രാൻസ്ഫർ; അറിയേണ്ടതെല്ലാം
കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ ജയം പിടിച്ചുവാങ്ങിയത് രാജസ്ഥാൻ ക്യാമ്പിൽ ആകമാനം ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. ദുർബലമെന്ന് കരുതപ്പെട്ടിരുന്ന മിഡിൽ/ലോവർ ഓർഡറുകളിൽ തെവാട്ടിയ, റിയൻ പരഗ് എന്നിവർ നടത്തിയ പ്രകടനം മാനേജ്മെൻ്റിനു പ്രതീക്ഷയാണ്. ഒപ്പം, ബെൻ സ്റ്റോക്സിനെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനയച്ച തീരുമാനം താത്കാലികമാണെങ്കിൽ സ്റ്റോക്സിൻ്റെ സേവനം കൂടി മധ്യനിരയിൽ ലഭിക്കും. അങ്ങനെയെങ്കിൽ മധ്യനിര അല്പം കൂടി ശക്തമാകും. ഓപ്പണിംഗിൽ ബട്‌ലർക്കൊപ്പം ഉത്തപ്പയെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. മധ്യനിരയിൽ ഉത്തപ്പ വേണ്ടത്ര ശോഭിക്കാത്തതിനാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ താരം മികച്ച പ്രകടനം നടത്തിയ ഓപ്പണിംഗ് പൊസിഷനിൽ തന്നെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. സഞ്ജു, സ്മിത്ത് എന്നിവരുടെ പ്രകടനങ്ങൾ മോശമാണെങ്കിലും രാജസ്ഥാനും ടീമിൽ മാറ്റം വരുത്താൻ ഇടയില്ല.
Story Highlights – delhi capitals rajasthan royals preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here