Advertisement

ഐപിഎൽ മിഡ് സീസൺ ട്രാൻസ്ഫർ; അറിയേണ്ടതെല്ലാം

October 6, 2020
Google News 2 minutes Read
about IPL Midseason transfer

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായി മുന്നേറുകയാണ്. മികച്ച പോരാട്ടങ്ങൾ ആരാധകർ വീക്ഷിച്ചു. ഈ മത്സരങ്ങളുടെ വെളിച്ചത്തിൽ ചില ടീമുകൾ വളരെ സെറ്റാണെന്നും മറ്റ് ചില ടീമുകൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്നുമുള്ളത് വളരെ വ്യക്തമായ കാര്യമാണ്. ചില ടീമുകൾക്ക് ഇനിയും ഒരു വിന്നിംഗ് കോമ്പിനേഷൻ കണ്ടെത്താനായിട്ടില്ല. മറ്റ് ചില ടീമുകളിൽ ചില മികച്ച താരങ്ങൾക്ക് കളിക്കാൻ കാര്യമായ അവസരം ലഭിച്ചിട്ടുമില്ല. അത്തരം ടീമുകൾക്കും താരങ്ങൾക്കും വേണ്ടിയാണ് ഐപിഎൽ മിഡ്സീസൺ ട്രാൻസ്ഫർ.

Read Also : ഐപിഎൽ മാച്ച് 20: റെക്കോർഡ് തുടരാൻ രാജസ്ഥാൻ; ഫോം തുടരാൻ മുംബൈ

കഴിഞ്ഞ സീസണിലാണ് ബിസിസിഐ ഐപിഎലിൽ മിഡ്സീസൺ ട്രാൻസ്‌ഫർ സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അൺകാപ്പ്ഡ് പ്ലയേഴ്സിനെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ സീസണിൽ രാജ്യാന്തര താരങ്ങളെയും മിഡ്സീസൺ ട്രാൻസ്ഫറിൽ കൈമാറാം. ബെഞ്ചിൽ മികച്ച താരങ്ങളുള്ള ടീമുകളിൽ നിന്ന് മികച്ച ഫൈനൽ ഇലവനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ടീമുകൾക്ക് കളിക്കാരെ എത്തിക്കാം. എല്ലാ ടീമുകളും ഏഴ് മത്സരങ്ങൾ വീതം കളിച്ച് കഴിയുമ്പോഴാണ് മിഡ്സീസൺ ട്രാൻസ്ഫർ അനുവദിക്കുക. ആ സമയത്ത് ഏറ്റവും കൂടിയാൽ രണ്ട് മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ക്ലബ് മാറാൻ അനുവാദമുണ്ടാവും.

Read Also : റബാഡയ്ക്ക് നാലു വിക്കറ്റ്; തകർന്നടിഞ്ഞ് ആർസിബി; ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ ജയം

പല ടീമുകളും അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാക്കിയതിനാൽ മിഡ്സീസൺ ട്രാൻസ്ഫറിൽ ചില മികച്ച താരങ്ങൾ കൈമാറ്റം ചെയ്യപ്പെടും. ക്രിസ് ഗെയിൽ, ഇമ്രാൻ താഹിർ, അജിങ്ക്യ രഹാനെ, സന്ദീപ് ലമിച്ഛാനെ, അലക്സ് കാരി, മിച്ചൽ സാൻ്റ്നർ, കരൺ ശർമ്മ, എൻ ജഗദീശൻ, ജോഷ് ഫിലിപ്പെ, പാർത്ഥിവ് പട്ടേൽ, പവൻ നെഗി, വരുൺ ആരോൺ, കാർത്തിക് ത്യാഗി, ബേസിൽ തമ്പി, ആന്ദ്രൂ തൈ, മായങ്ക് മാർക്കണ്ഡെ, മനൻ വോഹ്റ, ഒഷേൻ തോമസ്, ടോം ബാൻ്റൺ, പ്രസിദ്ധ് കൃഷ്ണ, മുജീബ് റഹ്മാൻ, ഇഷാൻ പോറെൽ, ഹാർഡസ് വിൽജോൺ, സിമ്രാൻ സിംഗ്, ക്രിസ് ലിൻ, മിച്ചൽ മക്ലാനഗൻ, നതാൻ കോൾട്ടർനൈൽ, ധവാൽ കുൽക്കർണി, ഷെർഫെയ്ന് റൂതർഫോർഡ് തുടങ്ങി മികച്ച താരങ്ങൾ പട്ടികയിൽ ഉൾപ്പെടും.

Story Highlights IPL Midseason transfer; All you need to know

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here