അമിത സമ്മര്‍ദം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നാളെ മുതല്‍; അധിക ഡ്യൂട്ടി ബഹിഷ്കരിക്കും

കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ അമിത സമ്മര്‍ദമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെത് ആണ് തീരുമാനം.
Read Also : സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി
ഡ്യൂട്ടി കഴിഞ്ഞുള്ള ഓണ്‍ലൈന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാകാനും തീരുമാനിച്ചു. കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊവിഡിന് പുറമെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും. കൊവിഡുമായി ബന്ധമില്ലാത്ത പരിശീലനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. ഡ്യൂട്ടി സമയത്തില്‍ അല്ലാതെയുള്ള സൂം യോഗങ്ങളും ബഹിഷ്‌കരിക്കമെന്നും വിവരം.
ആരോഗ്യപ്രവർത്തകരുടെ കുറവ് അടിയന്തരമായി പരിഹരിക്കുക,തുടർച്ചയായ കോവിഡ് ഡ്യൂട്ടിക്കു ശേഷം ലഭിച്ചിരുന്ന അവധി പുനസ്ഥാപിക്കുക,
മാറ്റി വച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, ആരോഗ്യ പ്രവർത്തകരുടെ ശമ്പളം തുടർന്നും മാറ്റിവെക്കില്ലെന്ന് ഉറപ്പു നൽകുക, റിസ്ക് അലവന്‍സും ഇന്‍സെന്‍റീവും നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് കെജിഎംഒഎ മുന്നോട്ട് വയ്ക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന അഭ്യര്‍ത്ഥന തുടര്‍ന്നുകൊണ്ടിരിക്കെ അവധി റദ്ദാക്കിയ തീരുമാനമാണ് പുറത്തിറക്കിയത്. നീതി നിഷേധത്തിന്റെ അതിരുകള്‍ കടക്കുന്നതാണിതെന്നും രോഗികളുടെ ചികിത്സയെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്നും സംഘടന.
Story Highlights – covid duty, doctors, government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here