മഹാരാഷ്ട്രയില്‍ 10,552 പുതിയ കൊവിഡ് കേസുകള്‍; 158 മരണം

Maharashtra covid 19 updates

മഹാരാഷ്ട്രയില്‍ ഇന്ന് 10,552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,54,389 ആയി. നിലവില്‍ 1,96,288 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത്.

158 കൊവിഡ് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 40,859 ആയി. 2.63ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. 19,517 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 13,16,769 ആയി. 84.71 ശതമാനമാണ് രോഗമുക്തി നിരക്ക്.

Story Highlights Maharashtra covid 19 updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top