Advertisement

ഉദ്ധവ് പെട്ടെന്ന് മതേതരമായോ എന്ന് ഗവർണർ; ആരുടേയും ഹിന്ദുത്വ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഉദ്ധവ്; വിവാദം

October 14, 2020
Google News 1 minute Read

ഗവർണ്ണറുടെ മതേതതരത്വ പരാമർശം മഹാരാഷ്ട്രയിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാക്കി. ‘ഉദ്ധവ് പെട്ടെന്നു മതേതരം ആയോ?’എന്ന് പരിഹസിച്ച് ഗവർണർ അയച്ച കത്തിനെതിരെ അഖഡി സഖ്യം രംഗത്തെത്തി. അതേസമയം, സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ മനസിലുള്ള ചോദ്യമാണ് ഗവർണറുടേതെന്നാണ് ബിജെപിയുടെ മറുപടി.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിലാണ് ഗവർണറുടെ വിമർശനം. ‘ഉദ്ധവ് പെട്ടെന്നു മതേതരം ആയോ?’ എന്നു ചോദിച്ച് ഗവണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. തനിക്ക് ആരുടേയും ഹിന്ദുത്വ സർട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു ഉദ്ധവിന്റെ മറുപടി. പക്ഷേ മറുപടി കേട്ടിട്ടും നിലപാട് തിരുത്താൻ ഗവർണർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഗവർണറെ വിമർശിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിയ്ക്കുകയാണ് എൻ.സി.പി നേതാവ് ശരത് പവാർ. ഗവർണർ ഭരണഘടനാ സ്ഥാനത്തിന്റെ മഹത്വം കളയുന്നു എന്നാണ് വിമർശനം. വിവാദത്തിൽ എരിവ് പകർന്ന് ബി.ജെ.പിയും രംഗത്തെത്തി. ഗവർണർ ചോദിച്ചതിൽ തെറ്റെന്താണെന്നാണ് ബി.ജെ.പിയുടെ ചോദ്യം. സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാം മതേതര പ്രതിഛായ ഉണ്ടാക്കാനുള്ള ഉദ്ധവിന്റെ ശ്രമം കാണുമ്പോൾ പരിഹാസമാണ് വരുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഗവർണർ ചോദിച്ചത് സംസ്ഥാനത്തെ ജനങ്ങളുടെ എല്ലാം ചോദ്യമാണെന്നും അവർ ഉദ്ധവ് തക്കറെയെ വിമർശിച്ചു.

Story Highlights Uddhav thakarey, Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here