ഭക്ഷണം ഏര്‍പ്പെടുത്തിയില്ല; പരാതിയുമായി കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍

ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയില്ലെന്ന പരാതിയുമായി കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍. കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്ക് ആണ് ഈ ദുരവസ്ഥ. ഭക്ഷണം ഏര്‍പ്പാടാക്കാത്തത് എന്‍എച്ച്എം നിയമിച്ച നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്കാണ്.
Read Also : കൊവിഡ് ആശുപത്രികളില്‍ ഇനി ടെലി ഐസിയു സേവനങ്ങള്‍ കൂടി; മാര്‍ഗരേഖ പുറത്തിറക്കി
പണം കൊടുത്ത് ഭക്ഷണം വാങ്ങേണ്ട അവസ്ഥയാണ് തങ്ങള്‍ക്കെന്നും നഴ്സുമാര്‍. ഫസ്റ്റ് ലൈന്‍ കൊവിഡ് കെയര്‍ സെന്റുകളില്‍ പഞ്ചായത്തുകള്‍ സൗജന്യ ഭക്ഷണവും താമസവും വിതരണം ചെയ്യുമ്പോഴാണ് പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജില്‍ ഇങ്ങനെ സംഭവിക്കുന്നത്. നാല് മണിക്കൂറോളം തുടർച്ചയായി പി പി ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന നഴ്സിംഗ് സ്റ്റാഫുകൾക്ക് ഇതിനിടയിൽ ആഹാരം കഴിക്കാനാവില്ല. ഹൗസ് സർജൻസി കാൻറീനിലെ ഭക്ഷണവും ഇവർക്ക് ലഭിക്കുന്നില്ല.
സീനിയര്‍ നഴ്സുമാര്‍ക്ക് അടക്കം ഇവിടെ ആവശ്യത്തിന് താമസ സൗകര്യവുമില്ല. 2000 രൂപ അഡ്വാന്‍സ് നല്‍കിയാണ് കരാര്‍ അടിസ്ഥാനത്തിലുള്ള നഴ്സുമാര്‍ക്ക് ഭക്ഷണം ലഭിക്കുകയെന്നും താമസ സൗകര്യവും ആവശ്യത്തിനില്ലെന്നും നഴ്സുമാരുടെ പ്രതിനിധി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – covid duty, nurses, complaint, kalamassery medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here