ആന്ധ്രപ്രദേശിലും തെലങ്കാനയിലും റെഡ് അലേർട്ട്

red alert in andhra pradesh telangana

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഇരു സംസ്ഥാനങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

തെലങ്കാനയിൽ വിവിധ അപകടങ്ങളിൽ 11 പേർ മരിച്ചു. വീടിന്റെ മതിൽ തകർന്ന് വീണ് ഒൻപത് മാസം പ്രായമായ കുഞ്ഞടക്കമാണ് മരിച്ചത്. ഹൈദരാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. മിക്ക വീടുകളും പ്രളയസമാന സാഹചര്യത്തിലാണ്.

തെലങ്കാനയിലെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം ഒസ്മാനിയ സർവകലാശാല മാറ്റിവച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights red alert in andhra pradesh telangana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top