കൊവിഡ് പ്രതിരോധം; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മരുന്ന് കഴിഞ്ഞ മാസം മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡിനെതിരെയുള്ള രണ്ട് മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് പുടിന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യ ആദ്യം നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് -5 ഇതുവരെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.

Story Highlights Russia Approves Second Covid Vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top