Advertisement

മാണി സർ ഇട്ട പേര് ജോസ്; മകൻ സ്വീകരിച്ച പേര് യൂദാസ്: ജോസ് കെ മാണിയ്ക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ

October 14, 2020
3 minutes Read
shafi parambil jose mani

ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ജോസ് കെ മാണിയെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. മാണി മകന് ജോസ് എന്ന് പേരിട്ടെങ്കിലും മകൻ സ്വയം യൂദാസ് എന്ന പേര് സ്വീകരിച്ചു എന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷാഫി പറമ്പിൽ ജോസ് കെ മാണിക്കെതിരെ രംഗത്തെത്തിയത്.

Read Also : രണ്ടില മാറ്റി; പശ്ചാത്തലത്തിൽ ചുവപ്പ് പൂശി: പാർട്ടി ആസ്ഥാനത്തിലെ ബോർഡിൽ മാറ്റം വരുത്തി കേരള കോൺഗ്രസ്

ഷാഫി പറമ്പിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ് .
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ .

100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട .
ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം .

Story Highlights shafi parambil mla criticizes jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top