Advertisement

സ്വർണക്കടത്ത് കേസ്: ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ശിവശങ്കർ

October 14, 2020
Google News 2 minutes Read
Shivshankar seeks anticipatory bail

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. വീണ്ടും ചോദ്യം ചെയ്യലിന് ഇരു ഏജൻസികളും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Read Also : എം ശിവശങ്കർ നാളെ ഹാജരാകില്ല

സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച കേസിൽ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻഫോഴ്സമെൻറ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികൾ ഉപയോഗപ്പെടുത്തിയോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സമെൻറിൻറെ നിലപാട്. ഈ സാഹചര്യത്തിൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കസ്റ്റംസും എൻഫോഴ്സ്മെൻറും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അന്വേഷണവുമായി ഏതു ഘട്ടത്തിലും സഹകരിക്കാൻ തയാറാണെന്ന് ശിവശങ്കർ ഹർജിയിൽ വ്യക്തമാക്കി. എൻഫോഴ്സ്മെൻറ് കുറ്റപത്രം സമർപ്പിച്ചതാണെന്നും മുൻകൂർ ജാമ്യഹർജിയിലുണ്ട്.

Read Also : എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചു; ഹാജരാവാതെ എം ശിവശങ്കർ

കസ്റ്റംസ് ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യൽ മതിയെന്ന തീരുമാനത്തെത്തുടർന്ന് ഇത് മാറ്റിവച്ചിരുന്നു. സ്വപ്നയുടെ കള്ളപ്പണം സൂക്ഷിച്ച തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടൻറ് പി. വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ ദുരൂഹ വാട്സ് ആപ് ചാറ്റുകൾ കസ്റ്റംസും പരിശോധിച്ചിട്ടുണ്ട്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതിനെക്കുറിച്ച് ശിവശങ്കർ നൽകിയ നിർദേശങ്ങൾ ഇപ്പോഴും സംശയനിഴലിലാണ്.

Story Highlights Shivshankar seeks anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here