Advertisement

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചു; ഹാജരാവാതെ എം ശിവശങ്കർ

October 14, 2020
Google News 1 minute Read
m shivashankar ed questioning

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചെയ്യാൻ വിളിച്ചെങ്കിലും ഹാജരാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ശിവശങ്കർ ഹാജരാകാതിരുന്നത്. 2016 മുതലുള്ള എല്ലാ വിദേശയാത്രകളുടേയും രേഖകൾ ഹാജരാക്കാൻ ശിവശങ്കറിനോട് എൻഫോഴ്‌സ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

കസ്റ്റംസ് തുടർച്ചയായി 2 ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചത്. മുമ്പ് 2 തവണ ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു. എൻഐഎയും കസ്റ്റംസും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ലഭിച്ച ശേഷം വീണ്ടും വിളിക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ആലോചിച്ചിരുന്നത്. ഇതിനിടെയാണ് 2 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നത്. ഇതിനായി നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തു. ഇതിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

Read Also : എം ശിവശങ്കർ നാളെ ഹാജരാകില്ല

പ്രാഥമിക പരിശോധനയിൽ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക യാത്രകൾക്ക് പോലും നയതന്ത്ര പാസ് പോർട്ട് ഉപയോഗിക്കാതെ സ്വകാര്യ പാസ്പോർട്ടാണ് ഉപയോഗിച്ചതെന്നും മനസിലായിട്ടുണ്ട്. ഇത്തരം യാത്രകളിൽ സർക്കാർ ഫണ്ടും ഉപയോഗിച്ചിട്ടില്ല. ഒരുമിച്ചുള്ള യാത്രകളിൽ സ്വപ്ന അമിതമായി വിദേശ പണം കൈവശം വച്ചിരുന്നോയെന്ന് കസ്റ്റംസ് ശിവശങ്കറിനോട് ചോദിച്ചിരുന്നു. തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. ഈ സാഹചര്യത്തിലാണ് 2016 മുതലുള്ള വിദേശയാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്. അഭിഭാഷകനെ കാണാൻ കൊച്ചിയിലെത്തിയ ശിവശങ്കർ ഇന്ന് രേഖകൾ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചിരുന്നതെങ്കിലും രേഖകളും ഹാജരാക്കിയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here